ഫോൺ നമ്പർ : 0471 246 0397
ഇ-മെയിൽ : abkari.worker@gmail.com
Image

അഡ്വാൻസുകൾ/വായ്പകൾ

അംഗത്തിന്റെ മകളുടെ വിവാഹത്തിനുള്ള അഡ്വാൻസ്

Image


അംഗത്തിന്റെ മകളുടെ വിവാഹത്തിന് അംഗത്തിന്റെ പി.എഫ് അക്കൗണ്ടില്‍ നീക്കിയിരുപ്പുള്ള തുകയുടെ 75% വരെ.

രോഗചികിത്സയ്ക്കുള്ള വായ്പ

Image


അംഗത്തിന്റെയും കുടുംബാംങ്ങളുടേയും ചികിത്സാ ചെലവിലേക്ക് അംഗത്തിന്റെ പി.എഫ് അക്കൗണ്ടില്‍ നീക്കിയിരുപ്പുള്ള തുകയുടെ 75% വരെ. ടി വായ്പാ തുക 36 തവണകളായി തിരിച്ചടവാക്കേണ്ടതാണ്.

വിദ്യാഭ്യാസത്തിനുള്ള വായ്പ

Image



ക്ഷേമനിധിയിലെ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് കേരളത്തിലോ അന്യസംസ്ഥാനത്തോ സർക്കാർ അംഗീകൃത കോഴ്സുകളിൽ ഉന്നത വിദ്യാഭ്യാസത്തിന് പി.എഫ് അക്കൗണ്ടില്‍ നീക്കിയിരുപ്പുള്ള തുകയുടെ 75% വരെ. ടി വായ്പാ തുക 36 തവണകളായി തിരിച്ചടവാക്കേണ്ടതാണ്.

വീട് വാങ്ങുന്നതിനോ പണിയുന്നതിനോ/പുതുക്കി പണിയുന്നതിനോ/സ്ഥലം വാങ്ങുന്നതിനോ ഉള്ള വായ്പ


അംഗത്തിന്റെ പി.എഫ് അക്കൗണ്ടില്‍ നീക്കിയിരുപ്പുള്ള തൊഴിലാളി വിഹിതമോ 12 മാസത്തെ വേതനമോ ഏതാണോ കുറവ് ആ തുക ഭവനവായ്പായിനത്തിൽ (ആദ്യ തവണ) അനുവദിച്ചു വരുന്നു.

ഭവന വായ്പ ഇനത്തിൽ ഒരിക്കൽ തുക കൈപ്പറ്റി അഞ്ചു വർഷ കാലയളവിന് ശേഷം സമർപ്പിക്കുന്ന അപേക്ഷകളിൽ, ആദ്യം ഭവന വായ്പ ഇനത്തിൽ തുക കൈപ്പറ്റിയ തീയതിക്ക് ശേഷം തൊഴിലാളി വിഹിതമായി അടവ് വരുന്ന തുക ഭവന വായ്പ ഇനത്തിൽ രണ്ടാമതും അനുവദിക്കാവുന്നതാണ്. ടി വായ്പാ തുക 36 തവണകളായി തിരിച്ചടവാക്കേണ്ടതാണ്.

Image