
ധനസഹായങ്ങൾ
എക്സ്ഗ്രേഷ്യ

നിധിയിലെ ഒരംഗത്തിനോ അഥവാ അയാളുടെ ആശ്രിതനോ പരമാവധി, 50,000/-രൂപ മൊത്ത തുകയായി, അപകടം, മരണം, തീരാവ്യാധി, ജോലിയിൽ തുടരാൻ കഴിയാത്തവിധം സ്ഥിരമായ അവശത തുടങ്ങിയ സാഹചര്യങ്ങളിൽ അനുവദിക്കുന്നു.
മരണാനന്തര ധനസഹായം

ക്ഷേമനിധിയിലെ അംഗമായിരിക്കെ മരണമടയുന്ന തൊഴിലാളികളുടെ ആശ്രിതർക്ക് മരണാനന്തര ചെലവുകൾക്കായി 10,000/-രൂപ അനുവദിക്കുന്നതാണ്.
ചികിത്സാ ധനസഹായം
1. നിലവിൽ അംഗത്വമുള്ളതും 5 വർഷം നിധിയിൽ തുടർച്ചയായി അംശാദായം അടച്ചിട്ടുള്ളതുമായ അംഗങ്ങൾക്ക് സർക്കാർ ആശുപത്രി, അല്ലെങ്കിൽ സർക്കാർ അംഗീകരിച്ചിട്ടുള്ള സ്വകാര്യ ആശുപത്രിയിൽ കിടന്നുള്ള ചികിത്സക്ക് ബന്ധപ്പെട്ട ആശുപത്രി രേഖകളുടെ അടിസ്ഥാനത്തിൽ 10,000/-രൂപയോ ചികിത്സാ ചെലവോ ഏതാണ് കുറവ് ആയത് തവണകളായി പരമാവധി 10,000/-രൂപ വരെ അനുവദിക്കുന്നതാണ്.
2. സർക്കാർ ആശുപത്രികളിലോ സർക്കാർ അംഗീകൃത സ്വകാര്യ ആശുപത്രികളിലോ കാൻസർ, ഹൃദ്രോഗങ്ങൾ, ബാരിൻ ട്യൂമർ തുടങ്ങിയ മാരക രോഗങ്ങളുടെ ചികിത്സയ്ക്കായി, അംഗത്വം നേടി തടസ്സമില്ലാതെ വിഹിതം അടച്ച് 3 വർഷത്തെ സേവനം പൂർത്തിയാക്കിയ അംഗങ്ങൾക്ക്, ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ രേഖകളുടെ അടിസ്ഥാനത്തിൽ, 50,000 രൂപയോ ചികിത്സാ ചെലവോ, ഏതാണോ കുറവ് അത് ഗഡുക്കളായി അനുവദിക്കാവുന്നതാണ്, പരമാവധി 50,000 രൂപ വരെ.

വിവാഹധനസഹായം

40,000/-രൂപ (പരമാവധി 2 തവണ)- അംഗത്വം നേടി കുറഞ്ഞത് 3 വർഷമെങ്കിലും തുടർച്ചയായി അംശാദായം അടച്ചിട്ടുള്ള അംഗങ്ങളുടെ പ്രായപൂർത്തിയായ പെൺമക്കളുടേയും സ്ത്രീ അംഗങ്ങളുടേയും വിവഹ ചെലവിനായി.
പ്രസവാനുകൂല്യം

അംഗത്വം നേടി കുറഞ്ഞത് ഒരു വർഷമെങ്കിലും തുടർച്ചയായി അംശാദായം അടച്ചിട്ടുള്ളതും എംപ്ലോയിസ് സ്റ്റേറ്റ് ഇൻഷുറൻസ് പദ്ധതിയുടെ പരിധിയിൽ വരാത്തതുമായ സ്ത്രീ അംഗത്തിനോ, പുരുഷ അംഗത്തിന്റെ ഭാര്യ മറ്റ് ക്ഷേമനിധി ബോർഡിൽ അംഗമല്ലാത്ത പക്ഷം പ്രസവാനുകൂല്യമായി (പരമാവധി 2 തവണ) സർക്കാർ ആനുകൂല്യം ഉൾപ്പെടെ 25,000/-രൂപ വീതം നിധിയിൽ നിന്നും നൽകാവുന്നതാണ്
സ്കോളർഷിപ്പ്

പ്ലസ് ടു മുതൽ പ്രൊഫഷണൽ കോഴ്സ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെ (50%) അടിസ്ഥാനത്തിൽ 1000/-രൂപ മുതൽ 6000/-രൂപ വരെയും, മെറിറ്റിൽ പ്രവേശനം നേടിയ പ്രൊഫഷണൽ കോഴ്സിനു പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലാപ്-ടോപ്പും ബോർഡ് തീരുമാനപ്രകാരം ഓരോ വിദ്യാർത്ഥികൾക്കും 1 ഗ്രാം സ്വർണ്ണ നാണയവും നൽകി വരുന്നു.
കലാ-കായിക-ശാസ്ത്രം

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ കലാ-കായിക-ശാസ്ത്ര രംഗത്ത് സംസ്ഥാനതലത്തിലും, സർവ്വകലാശാലാതലത്തിലും ഒന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥികൾക്ക് 5000/-രൂപയും, രണ്ടാം സ്ഥാനം നേടുന്നവർക്ക് 3000/-രൂപയും, മൂന്നാം സ്ഥാനം നേടുന്നവർക്ക് 1000/-രൂപയും സ്കോളർഷിപ്പ് ഇനത്തിൽ അനുവദിക്കുന്നു.