കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്

ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ കാര്യാലയം
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ കാര്യാലയം, തിരുവനന്തപുരത്ത് ആര്യശാലയിലുള്ള കെ.സി.പി ബില്‍ഡിംഗ്- ലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ കാര്യാലയത്തിനു കീഴില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിങ്ങനെ മൂന്ന് മേഖല ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു.
വിവിധ മേഖല ഓഫീസുകളില്‍ നിന്നും വരുന്ന അംഗത്വ അപേക്ഷകള്‍ പരിശോധിച്ച് ബോര്‍ഡിന് മുന്‍പാകെ സമര്‍പ്പിച്ച് തുടര്‍നടപടി സ്വീകരിക്കുക, വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാരുടെ ശുപാര്‍ശയോടെ വരുന്ന ആനുകൂല്യ അപേക്ഷകള്‍ പരിശോധിച്ച് ബന്ധപ്പെട്ട തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് തുക അനുവദിക്കുക, വിരമിച്ച തൊഴിലാളികള്‍ക്ക് പ്രതിമാസ പെന്‍ഷന്‍ വിതരണം നടത്തുക, ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ജീവനക്കാരെ നിയമിക്കുക എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ ഈ കാര്യാലയത്തില്‍ ചെയ്തു വരുന്നു.
തിരുവനന്തപുരം മേഖല ഓഫീസ്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളാണ് തിരുവനന്തപുരം മേഖല ഓഫീസിന്റെ പരിധിയില്‍ വരുന്നത്. അബ്കാരി തൊഴിലാളികളുടെ ക്ഷേമനിധി രജിസ്ട്രേഷന്‍, ക്ഷേമനിധി വിഹിതം സ്വീകരിക്കല്‍, ചികിത്സ ആവശ്യത്തിന്/ ഭവനനിര്‍മ്മാണത്തിന്/തൊഴിലാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് എന്നീ ഇനങ്ങളില്‍ വായ്പയും, സ്ത്രീ തൊഴിലാളിയുടെ/ തൊഴിലാളിയുടെ പെണ്മക്കളുടെ വിവാഹത്തിന് അഡ്വാന്‍സ് തുക അനുവദിക്കല്‍ തൊഴിലാളികള്‍ക്കുള്ള PF, Gratuity, Pension, Family pension തുടങ്ങിയ വിരമിക്കല്‍ ആനുകൂല്യങ്ങളും, ക്ഷേമപദ്ധതികള്‍ പ്രകാരമുള്ള ചികിത്സ ധനസഹായം, മാരക രോഗ ചികിത്സ ധനസഹായം വിവാഹ ധനസഹായം, പ്രസവ ധനസഹായം, Ex-gratia, Funeral, തൊഴിലാളികളുടെ മക്കള്‍ക്ക് Scholarship തുടങ്ങിയവയും ലഭിക്കുന്നതിനായി തൊഴിലാളികള്‍/മരണപ്പെട്ട തൊഴിലാളികളുടെ ആശ്രിതര്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിച്ചും പരിശോധന നടത്തി അര്‍ഹമായവ ശുപാര്‍ശസഹിതം ചീഫ് വെൽഫെയർ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക്സമര്‍പ്പിക്കുന്നു. Assessment order തയ്യാറാക്കല്‍, വാര്‍ഷിക സ്ലിപ്പ് തയ്യാറാക്കല്‍ തൊഴിലുട മകളുടെ ക്ലിയറന്‍സ് സർട്ടിഫിക്കറ്റ് വിതരണം തുടങ്ങിയ ജോലികള്‍ ഓഫീസ് തലത്തിൽ നടന്നു വരുന്നു.


എറണാകുളം മേഖല ഓഫീസ്
കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളാണ് എറണാകുളം മേഖല ഓഫീസിന്റെ പരിധിയില്‍ വരുന്നത്. അബ്കാരി തൊഴിലാളികളുടെ ക്ഷേമനിധി രജിസ്ട്രേഷന്‍, ക്ഷേമനിധി വിഹിതം സ്വീകരിക്കല്‍ എന്നിവയും, തൊഴിലാളികള്‍ക്കുള്ള PF, Gratuity, Pension തുടങ്ങിയ ആനുകൂല്യങ്ങളും, ക്ഷേമപദ്ധതികള്‍ പ്രകാരമുള്ള ചികിത്സധനസഹായം, വിവാഹ ധനസഹായം,Ex-gratia, Funeral എന്നിവയും Advance ഇനത്തില്‍ Medical Marriage, HBA, Education എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളും Family Pension, Scholarship തുടങ്ങിയവയും അനുവദിക്കുന്നതിനായി തൊഴിലാളികളും ആശ്രിതരും സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിച്ചും, പരിശോധന നടത്തി അര്‍ഹമായവ ശുപാര്‍ശ സഹിതം ചീഫ് വെൽഫെയർ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക്സമര്‍പ്പിക്കുന്നു. തൊഴിലുടമകളുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വിതരണം തുടങ്ങിയ ജോലികള്‍ ഓഫീസ് തലത്തിൽ നടന്നു വരുന്നു.
കോഴിക്കോട് മേഖല ഓഫീസ്
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളാണ് കോഴിക്കോട് മേഖല ഓഫീസിന്റെ പരിധിയിൽ വരുന്നത്. അബ്കാരി തൊഴിലാളികളുടെ ക്ഷേമനിധി രജിസ്ട്രേഷന്‍, ക്ഷേമനിധി വിഹിതം സ്വീകരിക്കല്‍ എന്നിവയും, തൊഴിലാളികള്‍ക്കുള്ള PF, Gratuity, Pension തുടങ്ങിയ ആനുകൂല്യങ്ങളും, ക്ഷേമ പദ്ധതികള്‍പ്രകാരമുള്ള ചികിത്സധനസഹായം, വിവാഹ ധനസഹായം, Ex-gratia, Funeral എന്നിവയും Advance ഇനത്തില്‍ Medical Marriage, HBA, Education എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളും Family Pension, Scholarship തുടങ്ങിയവയും അനുവദിക്കുന്നതിനായി തൊഴിലാളികളും ആശ്രിതരും സമര്‍പ്പിക്കുന്ന അപേക്ഷകള്‍സ്വീകരിച്ചും, പരിശോധന നടത്തി അര്‍ഹമായവ ശുപാര്‍ശ സഹിതം ചീഫ് വെൽഫെയർ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക്സമര്‍പ്പിക്കുന്നു. തൊഴിലുടമകളുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വിതരണം തുടങ്ങിയ ജോലികള്‍ ഓഫീസ് തലത്തിൽ നടന്നു വരുന്നു.
